കാട്ടാമ്പള്ളി കൈരളി ബാറിൽ കീരിയാട് സ്വദേശി ടി പി റിയാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജിം നിഷാം അറസ്റ്റിൽ





അഴീക്കോട് വെച്ചാണ് പിടികൂടിയത് അഴിക്കോട് മൂന്ന് നിരത്ത് സ്വദേശിയായ നിഷാം അഞ്ച് ദിവസത്തോളമായി ഒളിവിലായിരുന്നു

കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മയ്യിൽ സി ഐ ടി പി സുമേഷും സ്ക്വാഡുമാണ് പ്രതിയെ പിടികൂടിയത്

കാട്ടാമ്പള്ളി ബാറിലുണ്ടായ സംഘർഷത്തിൽ റിയാസിനെ അരയിൽ സൂക്ഷിച്ച കത്തികൊണ്ട് നിഷാം കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.


ഇടനെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റാണ് റിയാസ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐ. എം. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??