വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ് പൂളിൽ വീണു മൂന്ന് വയസ്സുകാരൻ മരിച്ചു
കാസറഗോഡ്
മാണിക്കോത്ത്
വീടിന്റെ ടെർസിന് മുകളിലുള്ള സ്വിമ്മിങ് പൂളിൽ അബദ്ധത്തിൽ വീണു മൂന്ന് വയസ്സുകാരൻ മരിച്ചു.
പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്.ഇന്ന് രാവിലെ തൊട്ടടുത്തുള്ള ഹാഷിമിന്റെ സഹോദരന്റെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ:ഹഫീഫ,അൻഷിക്ക്.
https://chat.whatsapp.com/GaXO67wl5wwLVEJPd5cmVG

Comments
Post a Comment