പത്രവാർത്ത ക്വിസ് മത്സരം: ഒരു വർഷത്തെ സമ്മാനം കൈമാറി പൂർവ്വ വിദ്യാർത്ഥികൾ.




മയ്യിൽ: മുല്ലക്കൊടി യു പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പത്രവാർത്ത ക്വിസ് മത്സര വിജയികൾക്കുള്ള സ്നേഹോപഹാരം മുല്ലക്കൊടി സ്കൂൾ കാലം 1998 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ

സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സി.സതി ടീച്ചർക്കു കൈമാറി. 

ദ്വൈവാര പത്രവാർത്ത ക്വിസ് മത്സരം ക്ലാസടിസ്ഥാനത്തിൽ നടത്തുകയും വിജയികളെ പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ തല മത്സരം നടത്തി വിജയിയാവുന്ന വിദ്യാർത്ഥിക്ക് മൊമെൻ്റൊയും ബാലസാഹിത്യ കൃതിയുമാണ് പൂർവ്വ വിദ്യാർത്ഥികൾ സമ്മാനമായി നൽകുന്നത്.

 ടി.കെ.ശ്രീകാന്ത്, കെ.കെ.സുജാത ,എം.പി. സജിതകുമാരി,

പൂർവ്വവിദ്യാർത്ഥികളായ ശ്രീസ്വര, രേഷ്മ, ജിജു. ഒറപ്പടി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.