വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുറ്റേൻകുന്ന് അനിത (52) -നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരച്ചില്‍ നടത്തിയപ്പോള്‍ കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ വീണു കിടക്കുന്നത് കണ്ടത്. മുക്കത്തുനിന്നും ഫയര്‍ഫോഴ്സത്തി മൃതദേഹം പുറത്തെടുത്തത്. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.
Comments
Post a Comment