പാലത്തിൽ നിന്നും തോട്ടിലേക്ക് വീണ് വയോധികക്ക് ദാരുണാന്ത്യം.




പട്ടുവം :തൊഴിലുറപ്പ് തൊഴിലാളി വയോധിക പാലത്തിൽ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. തളിപ്പറമ്പ് പട്ടുവം അരിയിലെ കള്ളുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൃഷിപ്പണിക്ക് പോകുമ്പോൾ വീടിന് സമീപത്തുള്ള തോടിൻ്റെ മരപ്പാലത്തിൽ നിന്നും വഴുതി തോട്ടിലേക്ക് വീഴുക ആയിരുന്നു.


കൂടെ പണിയെടുക്കുന്നവർ നാരായണിയെ കാണാത്തതിനെ തുടർന്ന് അന്വേക്ഷിച്ചപ്പോഴാണ് പാലത്തിന് സമീപം കുടയും ചെരിപ്പും കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് പരേതനായ ഒതേനൻ. മക്കൾ: രമ, ബാബു, രാജീവൻ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.