കാഞ്ഞിരോട്: മാതാപിതാക്കൾ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

 മുഹമ്മദ് ഇസ്ഹാൻ മികച്ച മാതൃക.




കാഞ്ഞിരോട്: മാതാപിതാക്കൾ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കണ്ണൂർ നോർത്ത് ഉപജില്ല തല ചായ്ക്കാനൊരിടം - സ്നേഹഭവനം പദ്ധതി പ്രകാരം വട്ടപ്പൊയിലിൽ നിർമ്മാണമാരംഭിച്ച വീടിന്റെ പൂർത്തീകരണത്തിനായി തന്റെ സ്വപ്നമായ സൈക്കിളിന് വേണ്ടി സ്വരൂപിച്ച പണം പ്രധാനാധ്യാപികയെ ഏല്പിച്ച് ഒന്നാം ക്ലാസ്സുകാരൻ മുഹമ്മദ് ഇഹ്സാൻ മാതൃകയായി. കൂടാളി കേളോത്ത് ചാലിക്കണ്ടി ഹൗസിൽ സുഹാന - ഇല്യാസ് ദമ്പതികളുടെ മകനാണ്. ഇഹ്സാനെ കാഞ്ഞിരോട് എ.യു.പി.എസ്. സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു പ്രധാനാധ്യാപിക വിദ്യാലയത്തിന്റെ വകയായി ഉപഹാരം സമ്മാനിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.