ജെമി സ്റ്റോർ ഉടമ അബ്ദുൽ അസീസ് ഹാജി നിര്യാതനായി





ചക്കരക്കൽ  ജെമി സ്റ്റോർ ഉടമ പൊതുവാച്ചേരി പാറ സ്വദേശി പി അബ്ദുൽ അസീസ് ഹാജി (78) നിര്യാതനായി. ഭാര്യ ജമീല. മക്കൾ: നൗഷാദ് (സൗദി), അസ്‌ലം (സൗദി), ഫൈസൽ (ജെമി സ്റ്റോർ ചക്കരക്കൽ), നാസർ (ജെമി സ്റ്റോർ ചക്കരക്കൽ), പരേതരായ ലത്തീഫ്, സലീം. മരുമക്കൾ: ഷംഷീന, ശബാന, ഫൗമി, അർഷിദ. സഹോദരി സുബൈദ. ഖബറടക്കം ഞായർ രാവിലെ 10 മണിക്ക് പൊതുവാച്ചേരി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.


വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂനിറ്റ് അംഗവും പൊതുവാച്ചരി മഹൽ ജമാ അത്ത് മുൻ വൈസ് പ്രസിഡണ്ടും പൊതുവാച്ചേരി ഇസത്തുൽ ഇസ്ലാം മദ്രസ മുൻ പ്രസിഡണ്ടും ആയിരുന്നു.


പരേതനോടുള്ള ആദര സൂചകമായി ഇന്ന് പകൽ 11 മണി വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.