വ്യാപാരിയുടെ 65 ലക്ഷം തട്ടിയെടുത്ത വിരുതനെ സൈബർ പോലീസ് പിടികൂടി
കാസറഗോഡ് : ബേക്കൽ സ്വദേശിയായ വ്യാപാരിയെ ഇൻഷൂറൻസ് കമ്പനിയുടെ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്ത വിരുതൻ പിടിയിൽ.ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫ് ആണെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയുടെ 65 ലക്ഷം രൂപ തട്ടിയെടുത്ത ബീഹാർ സ്വദേശി ഓംകുമാർ റോയിയെ (34) യാണ് കാസറഗോഡ് സൈബർ പോലീസ് പിടികൂടിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ വച്ച് ഗുരുഗ്രാം സൈബർ
പോലീസിന്റെ സഹായത്തോടെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പിഎസിൻ്റെ നിർദ്ദേശപ്രകാരം സൈബർ പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ എസ്.ഐ. കെ. രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സവാദ്, അഷ്റഫ്, സിവിൽ പോലീസ് ഓഫീസർജിജിൻ രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്

Comments
Post a Comment