കലാകാര സ്നേഹസംഗമം നടത്തി



കണ്ണൂർ: സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റിന്റെയും സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ കലാകാര സ്നേഹ സംഗമം നടത്തി. സംഗമം കണ്ണൂർ തഹസിൽദാറും എക്സി. മജിസ്ട്രേറ്റുമായ എം.ടി. സുരേഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ക്ഷേത്രകലാ അക്കാദമി ചെയർമാൻ സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചീഫ് എക്സി. ഓഫീസർ ജി.വിശാഖൻ, കെ.പി.ജയബാലൻ, ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട്, സി. അനിൽകുമാർ , ഹരിദാസ് ചെറുകുന്ന്, കൃഷ്ണകുമാർ മങ്കൊമ്പ്, ജിമ്മി കിടങ്ങറ, ടി.കെ.സരസമ്മ ,അരിങ്ങേത്ത്  സുനീഷ്, ടി.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.