കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ വീണ്ടും കുറഞ്ഞു




മട്ടന്നൂർ :കണ്ണൂർ വിമാന താവളത്തിൽ ജൂൺ മാസവും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. മുൻ മാസത്തേക്കാൾ 10,296 പേരുടെ കുറവാണ് ഉണ്ടായത്. 56,065 അന്താരാഷ്ട്ര യാത്രക്കാരും 25,679 ആഭ്യന്തര യാത്രക്കാരും ഉൾപ്പെടെ 81,744 പേരാണ് ജൂണിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. മേയിൽ 92,040 യാത്രക്കാരാണ് ഉണ്ടായിരുന്നത്.


വിമാന സർവീസുകളുടെ എണ്ണത്തിൽ ചെറിയ വർധനയുണ്ട്. മേയിൽ 788 സർവീസുകൾ ഉണ്ടായിരുന്നത് 799 ആയി. 373 അന്താരാഷ്ട്ര സർവീസുകളും 426 ആഭ്യന്തര സർവീസുകളുമാണ് നടത്തിയത്. ഏപ്രിൽ മാസം 994 സർവീസുകളാണ് ഉണ്ടായിരുന്നത്. ജൂൺ അവസാനത്തോടെ ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് അധിക സർവീസുകൾ തുടങ്ങിയിരുന്നു.


ഗോ ഫസ്റ്റ് നിർത്തിയതോടെ സർവീസില്ലാതായ മുംബൈ സെക്ടറിൽ ജൂലായ് ഒന്ന് മുതൽ ഇൻഡിഗോ സർവീസ് തുടങ്ങിയിട്ടുണ്ട്. അതിനാൽ ഈ മാസം യാത്രക്കാർ വർധിക്കുമെന്നാണ് പ്രതീക്ഷ. ഗോ ഫസ്റ്റ് സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം