മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മൂര്‍ഖന്‍ പാമ്പ് കടിച്ചു; കണ്ണൂരിൽ യുവാവ് മരിച്ചു



 കണ്ണൂർ: പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍- ജാനു ദമ്പതികളുടെ മകനാണ്.


വീടിനു സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ഷാജിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ വിദഗ്ധ ചികിത്സയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം