കണ്ണൂർ : Dr. ഗിരീഷ് ബാബു വിടവാങ്ങി.
കണ്ണൂർ ജില്ല തളിപ്പറമ്പ കരിമ്പം സ്വദേശിയും (കഴിഞ്ഞ കുറച്ച് കാലമായി കണ്ണൂർ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പിൽ താമസം ) പരേതനായ ശ്രീ. സി.വി. രാഘവൻ നമ്പ്യാർ (എൻ്റെ ജ്യേഷ്ഠസഹോദരൻ ) - ശ്രീമതി. എം. പി. സരോജനി ടീച്ചർ ദമ്പതികളുടെ മകനും മൃഗസംരക്ഷണ വകുപ്പിൽ ജോയൻ്റ് ഡയരക്ടറുമായിരുന്ന (റിട്ടയേഡ് ) Dr. എം. പി. ഗിരീഷ് ബാബു (60 വയസ് )
അസുഖത്തെത്തുടർന്ന് ഇന്ന് കണ്ണൂരിൽ നിര്യാതനായി. കൃഷി വകുപ്പിൽ ഡപ്യൂട്ടി ഡയരക്ടർ ആയ തുളസി ചങ്ങാട്ട് ആണ് ഭാര്യ. അഭിഷേക്,ഗീതാഞ്ജലി എന്നിവർ മക്കളും ഗിരിജ റ്രിട്ട. സുപ്രണ്ട് , കോടതി ) , Dr . ഗിരിധരൻ (പ്രൊഫസർ, അഗ്രി. യൂണിവേർസിറ്റി ) ഗിരിരാജ് ( റിട്ട . ഹൈ സ്കൂൾ അദ്ധ്യാപകൻ ) എന്നിവർ സഹോദരങ്ങളുമാണ്. ആകസ്മികമായ നിര്യാണവാർത്ത ഒരു ഞെട്ടലോടെയാണ് ഏവരും ഉൾകൊണ്ടത്. പ്രവർത്തന മേഖലയിലും സംഘടനാ രംഗത്തും ഔദ്യോഗിക രംഗത്തും ഏറെ കഴിവ് തെളിയിച്ച , ഗിരീഷ് ബാബു വിൻ്റെ നഷ്ടം ഏവർക്കും ഒരു തേങ്ങലോടെ മാത്രമെ ഓർക്കാൻ കഴിയു. ശവസംസ്കാരം നാളെ 01.11.2025 ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.
ഭൗതിക ശരീരം മേലെച്ചൊവ്വ പാതിരിപ്പറമ്പിലെ നന്ദനം വീട്ടിൽ പൊതുദർശനത്തിന് സാദ്ധ്യമാണ്.

Comments
Post a Comment