കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്.
കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
കമ്പിൽ:- കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഇന്ന് വൈകുന്നേരം 7:45 ഓടെയാണ് സംഭവം ഉണ്ടായത്.വാഹനങ്ങളിലുണ്ടായിരുന്ന കുട്ടികൾ യാത്രക്കാരെല്ലാവർക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽപെട്ടവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
5 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു.
വാഗണർ കാറും 800 കാറുമാണ് കൂട്ടിയിടിച്ചത്.
800 കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു



Comments
Post a Comment