വളപട്ടണം : ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ ചൊല്ലി അക്രമം 51 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
വളപട്ടണം : പ്ലസ് വൺ വിദ്യാർത്ഥികൾ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി യതിൽ പ്രകോപിതരായ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ ക്ലാസിൽ കയറി ടീച്ചറെ തടഞ്ഞു വെച്ച് വിദ്യാർത്ഥിനികളെയും സഹപാഠികളെയും ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ 51 ഓളം പ്ലസ്ടവിദ്യാർത്ഥികൾക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർത്ഥിനി അഴീക്കോട് സ്വദേശിനിയുടെ പരാതിയിലാണ് പ്ലസ് ടു വിദ്യാർത്ഥി ഷാൻ മറ്റു കണ്ടാലറിയാവുന്ന 50ഓളം പ്ലസ്‌ടു വിദ്യാർത്ഥികൾക്കു മെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.
വളപട്ടണം ഹയർ സെക്കൻ്ററി സ്‌കൂളിൽ 22 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പ്ലസ് ടു വിന്പഠിക്കുന്ന ഷാഹുലിൻ്റെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന 50 ഓളം പ്ലസ് ടു വിദ്യാർത്ഥികളാണ് അക്രമം നടത്തിയത്. പ്ലസ് വൺ ക്ലാസെടുക്കുകയായിരുന്ന അധ്യാപികയെ തടഞ്ഞുവെച്ച് ക്ലാസിലെ ഷാഹുലിനെയും മറ്റ് ആൺകുട്ടികളെയും കൈകൊണ്ട് അടിക്കുകയും കുട്ടികൾ ദേഹത്ത് വന്ന വീണപ്പോൾ ബഞ്ചിലിരിക്കുകയായിരുന്ന പരാതിക്കാരിയുടെ വലതുക്കൈ ചുമരിലിടിച്ച് കൈയുടെ എല്ലുപൊട്ടി പരിക്കേൽക്കുകയും അടിപടിക്കിടയിൽ പരാതിക്കാരിയുടെ ക്ലാസിലെ ലുബിന ഷിഹാബിൻ്റെ കാലിൽ ഇരുമ്പിൻ്റെ ബെഞ്ച് വീണ് പരിക്കേൽക്കുകയും സെൽഹ ഷിഹാബ് എന്ന കുട്ടിയുടെ അടിവയറ്റിൽ ചവിട്ടയതിൽ പരിക്കു പറ്റുകയും ചെയ്‌തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Comments
Post a Comment