കണ്ണപുരത്ത് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കണ്ണപുരം: കണ്ണപുരത്ത് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വിൽപ്പനയ്ക്കായി സൂക്ഷിച്ച എം ഡി എം എ യുമായാണ് കണ്ണപുരം സ്വദേശി അൻഷാദ് അറസ്റ്റിലായത്.
കണ്ണപുരം പോലീസ് ഇൻസ്പെക്ടർ കെ ഷാജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ. അതുൽ രാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 6.99 ഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്.

Comments
Post a Comment