കണ്ണൂർ : ജില്ലാതല ശില്പശാല നടത്തി.
പോലീസിങ്ങിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന " പ്രതിസന്ധികൾ, പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എ പി 4 മാങ്ങാട്ടുപറമ്പ് സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് ഏകദിന ശില്പശാല നടത്തി.
ശില്പശാല ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
കെ പി ഓ എ ജില്ലാ പ്രസിഡണ്ട് പി. ബാബുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പ്രേം ജി കെ നായർ, സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ, കെ പ്രിയേഷ്, കെ പി അനീഷ് എന്നിവർ പ്രസംഗിച്ചു. കെ പി ഓ എ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി എൻ.വി. രമേശൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കെ.വി. പ്രസാദ് നന്ദിയും പറഞ്ഞു.

Comments
Post a Comment