അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 13000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചയത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 3 സ്ഥാപനങ്ങൾക്ക് 13000 രൂപ പിഴ ചുമത്തി.സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനു കണ്ടോന്താറിൽ പ്രവർത്തിച്ചു വരുന്ന ഇ. പി സ്റ്റോർ എന്ന സ്ഥാപനത്തിന് 3000 രൂപയും മാലിന്യങ്ങൾ കത്തിച്ചതിന് രവി സ്റ്റോറിന് 5000 രൂപയും പിഴ ചുമത്തി.സ്‌ക്വാഡ് സസ്നേഹം ബിൽഡിങ്ങിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്‌സ് പരിസരത്ത് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മുൻവശത്തു വൃത്താകൃതിയിലുള്ള ടാങ്കിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് കെട്ടിട ഉടമയ്ക്കും 5000 രൂപ പിഴ ചുമത്തി.3 സ്ഥാപനങ്ങൾക്കും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ കടന്നപ്പള്ളി - പാണ പ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment