കണ്ണൂർ : വാരത്ത് മയക്ക്‌മരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ.
കണ്ണൂർ: വാരത്ത് മയക്ക്‌മരുന്ന് വേട്ട. യുവാവ് അറസ്റ്റ് ചെയ്തു. വാരം കടാങ്കോട് രാമൻ കട പ്രദേശത്ത് എക്സൈസ് നടത്തിയ റെയ്‌ഡിൽ 10 ഗ്രാമോളം മെത്താഫിറ്റാമിനാണ് പിടികൂടിയത്. ഇരിക്കൂർ സിദ്ധീഖ് നഗർ സ്വദേശി കെ. ഹാഷിമിനെ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേരള എടിഎസിന്റെ സഹായത്തോടെ പ്രതി നിരീക്ഷണത്തിലായിരുന്നു. മയക്ക്‌മരുന്ന് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി.

Comments
Post a Comment