*വാഹനത്തിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗിൽ വസ്തുക്കൾ വിൽപ്പന നടത്തിയതിനു 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്*
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വഴിയോരത്തു വാഹനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗിൽ പഴങ്ങൾ വിൽപ്പന നടത്തിയതിന് വാഹന ഉടമ മുഫാസ് എന്ന വ്യക്തിക്ക് 10000 രൂപ പിഴ ചുമത്തി. പഴയങ്ങാടി എരിപുരത്തു ആക്സിസ് ബാങ്കിന് എതിർവശം പ്ലാസ്റ്റിക് ക്യാരി ബാഗിൽ വഴിയോര കച്ചവടം നടത്തി വരുന്ന സമയത്താണ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ K L 59W 0582 എന്ന ഗുഡ്സ് ഓട്ടോയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തത്. 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ഏഴോം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. വഴിയോര കച്ചവടക്കാർ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ഏഴോം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയ പി പി തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment