കണ്ണൂർ : പൊള്ളലേറ്റ വയോധിക മരിച്ചു.
പയ്യന്നൂരിൽ പൊള്ളലേറ്റ വയോധിക മരിച്ചു.
പയ്യന്നൂർ: പയ്യന്നൂർ മാത്തിൽ: പൊള്ളലേറ്റ വയോധിക മരണമടഞ്ഞു. മാത്തിൽ വൈപ്പിരിയത്തെ വേലിയാട്ട് തമ്പായി (76) യാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെ വീട്ടിൽ നിന്നും ഗുരുതരമായി പൊള്ളലേറ്റ ഇവരെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചപ്പോഴെക്കും മരണമടയുകയായിരുന്നു. മക്കൾ: കമലാക്ഷൻ, ഷൈലജ. പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Comments
Post a Comment