പാപ്പിനിശേരിയിൽ ആർമി ഉദ്യോഗസ്ഥൻ്റെ വീട് കുത്തിത്തുറന്ന് മോഷണം

 


പാപ്പിനിശേരി 

പാപ്പിനിശ്ശേരിയിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ്റെ പൂട്ടിയിട്ട വീട്ടിൽ മോഷണ പരമ്പര. അടുത്തടുത്ത രണ്ട് ദിവസങ്ങളിലാണ് മോഷണം നടത്തിയത്. 

പാപ്പിനിശ്ശേരി വെസ്സിൽ ഇ എം എസ് റോഡിന് സമീപത്തെ വാച്ചു പുറത്ത് സലാഹുദ്ദീൻ്റെ കെ കെ അബൂബക്കർ ഹാജി മൻസിൽ എന്ന വീട്ടിലാണ് മോഷണം നടന്നത്. അടുത്തടുത്ത രണ്ട് ദിവസവും കവർച്ച നടന്നു.

26 നും 29ന് മോഷണം നടത്തിയതായാണ് പരാതി.ആർമി സർവീസ് രേഖകളും ടെലിവിഷൻ എൽഇഡി ലൈറ്റ്' എമർജെൻസി ലൈറ്റ് ടോർച്ച് ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാരി വലിച്ചിട്ട നിലയിലാണ് അലമാരകളും തകർത്തിട്ടുണ്ട്. വീട് നോക്കാൻ ഏൽപ്പിച്ചയാൾ 26 ന് രാവിലെ എത്തിയപ്പോഴാണ് ആദ്യ മോഷണം നടന്നത് അറിഞ്ഞത്. വളപട്ടണം പൊലീസിൽ പരാതി നൽകി.തകർത്ത വാതിൽ പുതുക്കിപ്പണിത് അടച്ച് പൂട്ടി. 29ന് വീണ്ടും വാതിൽ കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു. ആദ്യ ദിവസത്തെ മോഷണത്തിൽ ചെറിയ വീട്ട് സാധനങ്ങളാണ് മോഷ്ട്ടിച്ചേരുന്നെങ്കിൽ 29ന് നടന്ന മോഷണത്തിലാണ് ടിവിയും എൽഇഡി ലൈറ്റും, ടോർച്ചും ആർമി സർവീസ് രേഖകൾ ഉൾപ്പെടെ കൊണ്ടുപോയത് ഡോഗ് സ്കോളും വിരലടയാളം വിദഗ്ധരും തെളിവെടുപ്പ് നടത്തി. ആർമി ഉദ്യോഗസ്ഥനായ സലാഹുദ്ദീൻ ജോലി സ്ഥലത്തെ ക്വാർട്ടേഴ്സിലാണ് താമസം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.