ചേലേരി : തെരുവ് നായ ശല്യം നീയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക
തെരുവ് നായ ശല്യം നീയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക
ബാലസംഘം ചേലേരിവില്ലേജ് സമ്മേളനം ചേലേരി മുക്കിൽ വെച്ച് നടന്നു.
നാടകപ്രവർത്തകൻ ലിജു കൊട്ടില ഉദ്ഘാടനം ചെയ്തു. സ്നേഹ.കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രമിൽകുമാർ സ്വാഗതം പറഞ്ഞു.
അഭിനവ്.വി.വി പ്രവർത്തന റിപ്പോർട്ടും
നിവേദ്.വി.അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.അനിൽകുമാർ, അശ്വന്ത്, എ. ദീപേഷ് എന്നിവർ സംസാരിച്ചു. കെ.ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
സമ്മേളനം
അഭിനവ്.വി.വിയെ സെക്രട്ടറിയായും , നിയ അനിലിനെ പ്രസിഡണ്ടായും
ജോ. സെക്രട്ടറി മാരായി സിയ, കാർത്തിക്ക്,
വൈസ്.പ്രസിഡണ്ടുമാരായി അഷിമ.വി.കെ, നിവേദ്.വി. എന്നിവരെയും തെരഞ്ഞെടുത്തു.
കൺവീനറായി .എ. ദീപേഷ്,
ജോ: കൺവീനറായി കെ.ചന്ദ്രൻ
എം.സജീവൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു
*തുമ്പി 2025* വൈദേഹി സി.യെ അനുമോദിച്ചു.
*തെരുവ് നായ ശല്യം നീയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക* എന്ന് സമ്മേളനത്തിൽ
പ്രമേയം അവതരിപ്പിച്ചു.

Comments
Post a Comment