മയ്യിൽ : തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സാമൂഹ്യ ശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി സ്കൂളിന് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻഷിപ്
മയ്യിൽ
തുടർച്ചയായ രണ്ടാം വർഷവും തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം എൽ.പി. വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മുഴുവൻ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി 30 പോയിന്റുകളിൽ മുപ്പതും സ്വന്തമാക്കിയാണ് കിരീട നേട്ടം. വിജയികൾ: കൃഷ്ണദേവ് എസ് പ്രശാന്ത് (ക്വിസ്), ഫാത്തിമ പി.പി, കൃഷ്ണദേവ് എസ് പ്രശാന്ത് (ചാർട്ട്), ആയിഷ മെഹറിൻ, ആയിഷത്തുൽ മറിയം (ആൽബം നിർമ്മാണം). പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

Comments
Post a Comment