സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫ്ളാറ്റിലിട്ട് കത്തിച്ചു: ലിവ്-ഇന്‍ പങ്കാളിയും മുന്‍കാമുകനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍




ന്യൂഡല്‍ഹി: തീപിടിത്തമെന്ന് വരുത്തിത്തീര്‍ത്ത് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും രണ്ട് സുഹൃത്തുക്കളും പിടിയില്‍. ഡല്‍ഹി തിമര്‍പൂര്‍ ഗാന്ധിവിഹാറിലെ ഫ്ളാറ്റില്‍ ഒക്ടോബര്‍ ആറിനാണ് രാംകേശ് മീണ (32) എന്ന യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമരണമെന്ന് കരുതിയെങ്കിലും, കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. രാംകേശിന്റെ ലിവ്-ഇന്‍ പങ്കാളി അമൃത ചൗഹാന്‍ (21), ഇവരുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സന്ദീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തീപിടിത്തത്തിന് തലേദിവസം മുഖംമറച്ച രണ്ട് പേര്‍ ഫ്ളാറ്റിലെത്തുകയും, കുറച്ച് സമയത്തിന് ശേഷം അമൃത ചൗഹാനോടൊപ്പം ഇവര്‍ പുറത്തുപോവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അമൃതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും സംഭവസമയത്ത് ഫ്ളാറ്റിന് സമീപം സ്ഥിരീകരിച്ചതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ രാംകേശിനെ കൊലപ്പെടുത്തിയതാണെന്ന് അമൃത സമ്മതിച്ചു. രാംകേശ് തന്റെ സ്വകാര്യദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്നതും, അത് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അമൃത മൊഴി നല്‍കി.


മേയ് മാസം മുതല്‍ രാംകേശും അമൃതയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയശേഷം രാംകേശ് യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. ഇത് നീക്കംചെയ്യാന്‍ രാംകേശ് തയ്യാറാകാതിരുന്നതോടെ അമൃത മുന്‍ കാമുകനായ സുമിത്തിനെ വിവരമറിയിക്കുകയും ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഒരു എല്‍പിജി വിതരണകേന്ദ്രത്തിലെ ജീവനക്കാരനായ സുമിത്തും, ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ഥിനിയായ അമൃതയും ചേര്‍ന്ന് കൃത്യം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പദ്ധതിയിട്ടു. ഇതിനായി സുഹൃത്ത് സന്ദീപ് കുമാറിനെയും ഒപ്പം കൂട്ടി. ഒക്ടോബര്‍ അഞ്ചിന് രാത്രി ഫ്ളാറ്റിലെത്തിയ സുമിതും സന്ദീപും ചേര്‍ന്ന് രാംകേശിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കത്തിക്കുന്നതിനായി എണ്ണ, നെയ്യ്, വൈന്‍ എന്നിവ ഒഴിച്ചു. അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് മുറിയില്‍ ഗ്യാസ് നിറഞ്ഞപ്പോള്‍ ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയ ശേഷം വാതില്‍ പൂട്ടി പ്രതികള്‍ രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വലിയ തീപിടിത്തമുണ്ടായത്. ഫ്ളാറ്റില്‍നിന്ന് മടങ്ങുന്നതിന് മുന്‍പ് രാംകേശിന്റെ രണ്ട് ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കും പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഇവ പോലിസ് പ്രതികളില്‍നിന്ന് കണ്ടെടുത്തു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.