തളിപ്പറമ്പ് അഗ്നിബാധക്കിരയായവരെ സഹായിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് സ്വരൂപിച്ച ഫണ്ട് കൈമാറി.

 


കമ്പിൽ: തളിപ്പറമ്പിൽ 

അഗ്നിബാധക്കിരയായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച വ്യാപാരികളെ ചേർത്തുപിടിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നൽകുന്ന രണ്ട് കോടി രൂപയുടെ ഭാഗമാകാൻ കമ്പിൽ യൂണിറ്റ് സ്വരൂപിച്ച 1,07150 രുപ

സംസ്ഥാന ജനറൽ സെക്രട്ടറിയും, 

ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരിക്ക് കമ്പിൽ യൂണിറ്റ് ഓഫീസിൽ വെച്ച് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഫണ്ട് കൈമാറി,

ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷർ വി .പി മുഹമ്മദ് കുട്ടി തങ്ങൾ നന്ദി പറഞ്ഞു. കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??