അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 



ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചേപ്പറമ്പ് പ്രവർത്തിച്ചു വരുന്ന ജെ & പി സാൻഡ്‌സ് & ആഗ്ഗ്രിഗേറ്റസ്‌ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി.ക്വാർട്ടേഴ്‌സ് പരിസരത്ത് വലിയ തോതിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും ചെരുപ്പുകളും ഷൂസുകളും കൂട്ടിയിട്ട് കത്തിച്ചിരിക്കുന്നതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്വാർട്ടേഴ്‌സ് പരിസരത്തു അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും കണ്ടെത്തി. തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തെ ശുചിമുറികളിൽ നിന്നുള്ള മലിനജലം തുറസ്സായി ഒഴുക്കി വിടുന്നതായും പ്രദേശത്ത് കെട്ടി കിടക്കുന്നതായും കണ്ടെത്തി. ഉടൻ തന്നെ മാലിന്യങ്ങൾ പ്രദേശത്ത് നിന്ന് എടുത്തുമാറ്റാനും തരം തിരിച്ചു ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ശ്രീകണ്ഠപുരം നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സതീഷ് പി വി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..