കോട്ടയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ചത് മണത്തണ സ്വദേശിനി

 


                                  

പേരാവൂർ: കോട്ടയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ചത് മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ് (45). എം.സി റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞായിരുന്നു അപകടം. 49 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം.


സിന്ധു ഇരിട്ടിയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. 


പരേതനായ സുധാകരൻ നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളാണ്. ഭർത്താവ്: പ്രബീഷ് മക്കൾ: സിദ്ധാർത്ഥ് (ഗൾഫ്), അഥർവ്വ് (വിദ്യാർത്ഥി, മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സുരേഷ് കുമാർ (ഓട്ടോ ഡ്രൈവർ), രാജീവൻ. സംസ്കാരം പിന്നീട്.

                                 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.