മലപ്പുറത്ത് കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
ദമ്പതിമാര്‍ ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്ന് ഇടിക്കുകയായിരുന്നു.. ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്‌ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം...
മലപ്പുറം പുത്തനത്താണിയില്‍ ഉണ്ടായ വാഹന അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ 30 വയസ്സുള്ള മുഹമ്മദ് സിദ്ധീഖ്, ഭാര്യ 26 വയസ്സുള്ള റീസ മൻസൂർ എന്നിവരാണ് മരിച്ചത്. ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടം ഉണ്ടായത്...

Comments
Post a Comment