കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ ആക്രി പെറുക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കണ്ണൂർ : ടൗണിൽ ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തുന്ന സ്ത്രീയെ കൊലപ്പെടുത്തി കടന്നു കളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
മലപ്പുറം സ്വദേശി ശശി (52) യെയാണ് ടൗൺ സ്റ്റേഷൻ ഇൻസ് പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.തോട്ടട സമാജ് വാദി കോളനിയിലെ സെൽവി (53)യെയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂർ പാറക്കണ്ടി ബിവറേജ് ഔട്ട്ലെറ്റിന് പിറക് വശം വരാന്തയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പരാതിയിൽ കേസെടുത്ത പോലീസ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന സൂചനയെ തുടർന്ന് നടത്തിയഅന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Comments
Post a Comment