കൊളച്ചേരി പഞ്ചായത്ത് വാതക ശ്മശാനത്തിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും ; സർവ്വകക്ഷി യോഗം ചേർന്നു

                                                          




കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വാതകശ്മശാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സർവ്വകക്ഷി യോഗം ചേർന്നു. വാതകശ്മശാനവുമായി ബന്ധപ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ചു. വാതക ശ്‌മശാനം അടിയന്തരമായി റിപ്പയർ ചെയ്യുന്നതിനും വാതക ശ്മശാനത്തിന് തകറാറ് വരുമ്പോൾ ഉപയോഗിക്കുന്നതിനടി പഴയ ശ്‌മശാനം അറ്റ കുറ്റ പണി നടത്താൻ ഭരണസമിതിയെ ചുമതലപ്പെടുത്തി. നിലവിലെ വാതക ശ്‌മശനത്തിൽ അറ്റകുറ്റപ്പണി ചെയ്യേണ്ട സാഹചര്യത്തിൽ ഭൗതികശരീരം അടക്കം ചെയ്യാൻ പാടിക്കുന്ന് ശ്‌മശാന കമ്മിറ്റിയുമായി ആലോചിച്ച് അടിയന്തര സാഹചര്യങ്ങളിൽ പാടിക്കുന്നിൽ അടക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാനും ഭരണസമിതിയെ ചുമതലപ്പെടുത്തി.


വാതു ശ്മശാനവുമായി ബന്ധപ്പെട്ട് ബൈലോ തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു. വാതക ശ്മശാനം നിർമ്മാണമായി ബന്ധപ്പെട്ട് സിൽക്കിന്റെ പ്രവർത്തിയിൽ അപാകതയുള്ളതായി ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. നിയമനടപടി സ്വീകരിക്കുന്നതിന് നിയമപദേശം വാങ്ങുന്നതിനും ആയതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിനും ഭരണസമിതിയെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.