കുറുമാത്തൂരിന്റെ ചരിത്രമെഴുതി മെസ്നക്ക് ഒന്നാം സ്ഥാനം
തളിപ്പറമ്പ്: തളിപ്പറമ്പ് നോർത്ത് ഉപജില്ല സാമൂഹ്യ ശാസ്ത്രമേള പ്രാദേശിക ചരിത്രരചനയിൽ കെ.വി. മെസ്‌ന തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേളയോടനുബന്ധിച്ചുള്ള സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിലും മെസ്നക്ക് ഒന്നാം സ്ഥാനമുണ്ട്.തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ. ബീനയുടെയും മകളാണ്

Comments
Post a Comment