കണ്ണൂർ : കാറിടിച്ച് പരുക്കേറ്റ് ചികിത്സയി ലായിരുന്ന വ്യാപാരി മരിച്ചു

 


ചാലോട്: :കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. 

ചാലോട് ചെറുകുഞ്ഞിക്കരിയിലെ കെ കെ അരവിന്ദാക്ഷൻ (63) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിന് മുന്നിൽ വച്ചായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ചാലോട് മർച്ചന്റ്റ് വെൽഫെയർ കോ. ഓപ്പറേറ്റീവ്സൊസൈറ്റി ഡയറക്ടർ, കോൺഗ്രസ് കീഴല്ലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ചാലോട് ഗോവിന്ദാം വയൽ മഹാവിഷ്ണു ക്ഷേത്രം വൈസ്പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് വൈസ്പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.


ഭാര്യ: സനിത. മക്കൾ: ഗോപിക (മിംസ്, കണ്ണൂർ), അമൽ. സഹോദരങ്ങൾ:


ബാലകൃഷ്ണൻ, പരേതരായ നാരായണൻ, ലോഹിതാക്ഷൻ. നാളെ വെള്ളി ഉച്ചയ്ക്ക് ഒരുമണിക്ക് ചാലോട് വ്യാപാര ഭവൻ പരിസരത്ത് പൊതുദർശനം, തുടർന്ന് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്ന് മണിക്ക് കുടുംബ ശ്മശാനത്തിൽ സംസ്കാരം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??