കണ്ണൂരിലെ പ്രശസ്ത ഗായകൻ പ്രമോദ് പള്ളിക്കുന്ന് നിര്യാതനായി

 


കണ്ണൂർ :കണ്ണൂരിലെ പ്രശസ്ത ഗായകൻ പന്നേൻ പാറയിലെ പ്രമോദ് പള്ളിക്കുന്ന് (51)കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രി പന്നേൻ പാറയിലെ വീട്ടിൽ കുഴഞ്ഞു വീണ പ്രമോദിനെ ബന്ധുക്കൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു .പരേതനായ ഗോപാലൻ - ലീല ദമ്പതികളുടെ മകനാണ് പ്രമോദ്. സഹോദരങ്ങൾ: പ്രശാന്ത്, പരേതരായ രാധാകൃഷ്ണൻ പ്രീത'

പന്നേൻ പാറയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് ഭൗതി ശരീരം സംസ്കരിച്ചു. വടക്കൻ കേരളത്തിലെ തന്നെ ഗാനമേളകളിലെ മാധുര്യമൂറുന്ന ശബ്ദത്തിൻ്റെ ഉടമയാണ് പ്രമോദ് പള്ളിക്കുന്ന് നിരവധി ആരാധകർ അദ്ദേഹത്തിൻ്റെ പാട്ടുകൾക്കുണ്ട്. സാമൂഹിക സാംസ്കാരികരംഗങ്ങളിൽ പ്രവർത്തിക്കുന്ന കലാകാരൻമാരുടെ സംഘടനയായ ആർട്ടിസ്റ്റ്സ് അസോ. ഫോർ കൾച്ചർ ( അവാക്) മുൻ നിര പ്രവർത്തകനുമായിരുന്നു. പ്രമോദ് പള്ളിക്കുന്നിൻ്റെ വിയോഗത്തിൽ അവാക് സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ടും ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികലയും അനുശോചിച്ചു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.