കണ്ണൂർ : സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ റസ്ലിങ് മോഡൽ ക്രൂരമർദ്ദനം, ആരെയും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

 



പാനൂരിലെ സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ റസ്ലിങ് മോഡൽ ക്രൂരമർദ്ദനം, ആരെയും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്



കണ്ണൂർ : കണ്ണൂർ ജില്ലയിലെപാനൂര്‍ മൊകേരിയിലെ എയ്ഡഡ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് റസ്ലിംഗ് മോഡലില്‍ സഹപാഠിയുടെ ക്രൂര മര്‍ദ്ദനം ; സഹപാഠി പകർത്തിയ ഞെട്ടിക്കുന്നദൃശ്യങ്ങള്‍ പുറത്തുവന്നു. നിലത്തു വീണ വിദ്യാർത്ഥിയെ തറയിലിട്ടും ചവുട്ടി കൂട്ടി.

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍  ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കഴിഞ്ഞ ദിവസംസംഭവം നടന്നത്. ക്ളാസിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ ഇരുവരെയും പിടിച്ചു മാറ്റിയതു കാരണമാണ് മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേൽക്കാതിരുന്നത്. ഇരുവിദ്യാർത്ഥികളിലും തമ്മിലുള്ള വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഡസ്കിലിരിക്കുന്ന വിദ്യാർത്ഥിയെ വലിച്ചു താഴെയിറക്കി തല്ലിച്ചതയ്ക്കുകയായിരുന്നു. മറ്റേ വിദ്യാർത്ഥി മർദ്ദനമേൽക്കുമ്പോഴും പ്രതികരിക്കുന്നില്ല. നിരവധി വിദ്യാർത്ഥികൾ നോക്കി നിൽക്കെയാണ് ചാടിവീണു അക്രമം നടത്തിയ വിദ്യാർത്ഥി സഹപാഠിയെ ജീവൻ തന്നെ അപായപ്പെടുത്തുന്ന വിധത്തിൽ അതീവ ഗുരുതരമായ മർദ്ദനം അഴിച്ചുവിട്ടത്.

 മർദ്ദനത്തെ കുറിച്ചു അന്വേഷിച്ചു നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. നിസാരവാക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.