കൊളച്ചേരി : സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു.
കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽകണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച പ്രിയ നേതാവ് സതീശൻ പാച്ചേനിയുടെമൂന്നാംചരമവാർഷികംകൊളച്ചേരിമണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ MN ചേലേരി സ്മാരക മന്ദിരത്തിൽ ആചരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി പി സുമേഷിന്റെ അധ്യക്ഷതയിൽ ജില്ലാ നിർവ്വാഹകസമിതി അംഗം കെ എം ശിവദാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു വർത്തമാന കാലഘട്ടത്തിൽ നിസ്വാർഥസേവനത്തിന്റെ പകരം വെക്കാനില്ലാത്ത മാതൃകയാണ് ശ്രീ. സതീശൻ പാച്ചേനി എന്ന് അദ്ദേഹം അനുസ്മരിച്ചു. ആത്മാർത്ഥവും സത്യസന്ധവുമായ ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു നല്ല പൊതുപ്രവർത്തകൻ ആകാൻ ശ്രീ സതീശൻ പാച്ചേനിസ്വജീവിതം കൊണ്ട് കാണിച്ചു തന്ന മഹത്തായ പ്രവർത്തനംനല്ലപൊതുപ്രവർത്താൻആകാൻആഗ്രഹിക്കുന്നഏതൊരാൾക്കുംമാതൃകയാക്കാവുന്നതാണെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു.ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി. ശ്രീധരൻ മാസ്റ്ർ , A P രാജീവൻ തുടങ്ങിയവർ സതീശൻ പാച്ചേനിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ സി നസീർ സ്വാഗതവും എം.പി. ചന്ദന നന്ദിയും പറഞ്ഞു
ബ്ലോക്ക് മണ്ഡലം ബൂത്ത് വാർഡ് ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി

Comments
Post a Comment