പെരുമാച്ചേരിയിൽ കുറുനരിയുടെ ആക്രമണം.
മയ്യിൽ : കുറുനരിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. മയ്യിൽ പെരുമാച്ചേരിയിലെ പവിജ, കാവുംചാലിലെ ദേവനന്ദ, ശ്രീദർശ് എന്നിവർക്കാണ് കടിയേറ്റത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊളച്ചേരി എപി സ്റ്റോറിലെ കെ പി അബ്ദുറഹ്മാൻ, ഉറുമ്പിയിലെ സി പി ഹാദി എന്നിവർക്കും കുറുനരിയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത കുറുനരി ഒൻപത് വയസ്സുകാരിയെയും ആക്രമിച്ചിരുന്നു.

Comments
Post a Comment