മോറാഴ സ്വദേശി സുജയ് കൃഷ്ണ,മികച്ച ബാലനടൻ പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം: മികച്ച ബാല നടനുള്ള ജെ സി ഡാനിയേൽ പുരസ്കാരം സുജയ് കൃഷ്ണ ഏറ്റു വാങ്ങി ജെ സി ഡാനിയൽ ഫൗണ്ടെഷൻ 16-ാ മത് അവാർഡ്" സ്കൂൾ ചലേ ഹം എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സുജയ് കൃഷ്ണ നേടിയത്. മോറാഴ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. തിരുപനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി ബാല ഗോപാലനിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി. 2023 ൽ ആണ് സിനിമ പൂർത്തിയ യായത്. സിനിമ ഉടൻ റിലീസാകും. സുജയ് കൃഷ്ണ ആറാം തരത്തിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിന
യിച്ചത്..മോറാഴ വെള്ളിക്കിൽ സ്വദേശി പിഎൻ സുരേഷിൻ്റെയും ജിഷയുടെയും മകനാണ്.ഏക സഹോദരി സിദ്ധ.
കല്യാശേരി മാങ്ങാട് സ്വദേശി ശ്രീകാന്താണ് സിനിമ സംവിധാനം ചെയ്തത്.


Comments
Post a Comment