കണ്ണൂർ : കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു.
പെരളശേരി: കാടാച്ചിറ സെക്ഷൻ ഓഫീസിലെ
കെ എസ്.ഇ.ബി ഉദ്യോഗസ്ഥൻ മമ്പറം പുഴയിൽ ചാടി മരിച്ചത് സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഞെട്ടലായി. ശനിയാഴ്ച്ച രാവിലെയാണ് പഴയ പാലത്തിൻ്റെ മുകളിൽ നിന്നും കെ.എസ്.ഇ.ബി കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം. ഹരീന്ദ്രനാണ് മരിച്ചത്. ആളുകൾ നോക്കി നിൽക്കവെ ഇന്ന് രാവിലെ ഇയാൾ മമ്പറം പുഴയിലേക്ക് പഴയ പാലത്തിൽ നിന്നുമെടുത്തു ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment