മാട്ടൂൽ : ഡയാലിസിസ് ചെയ്യുന്നവർക്കും വൃക്ക മാറ്റിവച്ചവർക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതാണ് പദ്ധതി.
കിഡ്നി രോഗബാധിതർക്ക് ആശ്വാസമായി ഒപ്പം '' പദ്ധതിക്ക് തുടക്കം.
ഡയാലിസിസ് ചെയ്യുന്നവർക്കും വൃക്ക മാറ്റിവച്ചവർക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതാണ് പദ്ധതി.
മാട്ടൂൽ
മാട്ടൂൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച
പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് ചെയ്യുന്നവർക്കും, കിഡ്നി മാറ്റിവെച്ചവർക്കും സൗജന്യമായി ഗ്രാമപഞ്ചായത്ത് മരുന്ന് ലഭ്യമാക്കും.
ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഫാരിഷ ടീച്ചർ മരുന്നു ബോക്സ് മെഡിക്കൽ ഓഫീസർ Dr. സി ഒ അനൂപിന് നൽകി ഉദ്ഘാടനം ചെയ്തു.
എല്ലാ ആഴ്ചകളിലും ആവശ്യമായ മരുന്ന് മാട്ടൂൽ ആശുപത്രി മുഖേന വിതരണം ചെയ്യും.
മെഡിക്കൽ ഓഫീസർ ഡോ. അനൂപ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സൈനബ, അശോകൻ.സി, മെമ്പർമാരായ സി.എച്ച് ഖൈറുന്നീസ, ഷംജി മാട്ടൂൽ, സക്കരിയ പി.വി, ലിജിനാ ലൂയിസ്, ഇസ്മിറ തുടങ്ങിയവർ പ്രസംഗിച്ചു.

Comments
Post a Comment