ലഹരിക്കെതിരെ കൂട്ടയോട്ടവുമായി എസ്.പി.സിയും ജനമൈത്രി പൊലിസും
തളിപറമ്പ് :കണ്ണൂർ റൂറൽ ജില്ലാ പൊലീസ്, എസ്. പി. സി പദ്ധതിയുടെയും, ജനമൈത്രി പൊലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടി യുടെ ജില്ലാ തല ഉദ്ഘാടനം തളിപ്പറമ്പിൽ വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐപിഎസ് നിർവഹിച്ചു. തളിപ്പറമ്പ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജി.എച്ച്.എസ്മൊറാഴ, GMRHSS പട്ടുവം, സീതിസാഹിബ് HSS തളിപ്പറമ്പ, മൂത്തേടത് HSS തളിപ്പറമ്പ എന്നി സ്കൂളുകളിലെ SPC കേഡറ്റുകളും പോലീസുകാരും പങ്കെടുത്തു. മറ്റു പ്രധാന കേന്ദ്രങ്ങളിൽ DySP മാർ, SHO മാർ, പ്രധാനധ്യാപകർ, എന്നിവർ നേതൃത്വം നൽകി. സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മദിനമായ രാഷ്ട്രീയ ഏകതാ ദിനത്തിൽ വർത്തമാനകാലത്ത് വർദ്ധിച്ചു വരുന്ന മാരക ലഹരി വിപത്തിനെതിരെ ഏവരും ഒരുമിച്ച് അണിനിരക്കേണ്ട സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ആയിരത്തോളം എസ്.പി.സി. കേഡറ്റുകളും പൊലീസുകാരും, പരിപാടിയിൽ പങ്കെടുത്തു.

Comments
Post a Comment