മാണിയൂർ നീർത്തട പദ്ധതി- കുളം നവീകരണം ഉദ്‌ഘാടനം എം വി ഗോവിന്ദൻ എം എൽ എ നിർവ്വഹിച്ചു






തളിപ്പറമ്പ് നിയോജക മണ്ഡലം സമൃദ്ധി പദ്ധതിയിലെ മാണിയൂർ നീർത്തടം ഒന്നാം ഘട്ടം, കോമക്കരി അരയാൽക്കുളം നവീകരണം, കിണർ റീച്ചാർജിങ്, ഫലവൃക്ഷ തൈകളുടെ വിതരണം എന്നിവയ്ക്ക് തുടക്കമായി.


എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് - ജലം സംരക്ഷണ ഓഫീസർ എം രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.


സി നിജിലേഷ് പറമ്പൻ, കെ സി അനിത, എം മുകുന്ദൻ, പി പ്രവീത, എൻ അനിൽ കുമാർ, പുരുഷോത്തമൻ മാസ്റ്റർ, ഇ പി ആർ വേശാല, കെ മധു എന്നിവർ സംസാരിച്ചു. മാറുന്ന കാലാവസ്ഥ എന്ന വിഷയത്തിൽ വി വി പ്രകാശൻ ക്ലാസെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം