മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്




കൊച്ചി: സൗദി യുവതിയോട് ലൈംഗിക അതിക്രമം കാട്ടി എന്ന കേസിൽ വ്ലോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന് എതിരെ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ലോഗറോട് ഹാജരാകാൻ പോലീസ് നിർദേശം നൽകി.


ഇയാൾ വിദേശത്തായതിനാൽ പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഇയാടെ ചോദ്യം ചെയ്യാനോ മറ്റു നടപടികളിലേക്ക് കടക്കാനോ സാധിച്ചിരുന്നില്ല. എത്രയും വേഗം സ്റ്റേഷനിൽ ഹാജരാകണം എന്ന് പോലീസ് നിർദേശം നൽകിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.


ഇയാൾ കേരളത്തിൽ എത്തുക ആണെങ്കിൽ വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് തങ്ങളെ അറിയിക്കണം എന്നാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പിൽ രേഖപ്പെടുത്തി.


അഭിമുഖവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയപ്പോഴാണ് ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സുഹൃത്ത് പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവമെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്ലു ട്രാവലർ ഷാക്കിര്‍ സുബ്ഹാന് എതിരേ കേസ് എടുത്തത്. എന്നാൽ തനിക്കെതിരേ ഉയരുന്നത് കള്ള പരാതിയാണെന്ന് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.