നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ട്രാൻസ്ഫോർമർ മുക്ക് - വയപ്രം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.രമേശൻ നിർവ്വഹിച്ചു
നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ട്രാൻസ്ഫോർമർ മുക്ക് - വയപ്രം റോഡിന്റെ ഉദ്ഘാടനം ശനിയാഴ്ച (23/9/23 ) ന് പകൽ 9.30 ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ ശ്യാമള, ഉടെ അദ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.രമേശൻ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ശ്രീ കാണി ചന്ദ്രൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.എൻ മുസ്തഫ, പഞ്ചായത്ത് അംഗങ്ങൾ ശ്രീമതി കെ പി ഷീബ, ശ്രീ പി.കെ ജയകുമാർ , പഞ്ചായത്ത് സെക്രട്ടറി ശ്രീ രാഹുൽ രാമചന്ദ്രൻ , ആസൂത്രണ കമ്മിറ്റി അംഗം ശ്രീ N E ഭാസ്ക്കര മാരാർ, വാർഡ് വികസന സമിതി കൺവീനർ ശ്രീ കണ്ടപ്പൻ രാജീവൻ തുടങ്ങിയർ ആശംസ അർപ്പിച്ചു സംസാരിച്ചു ഓവർസിയർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശരത്ത് ആരംഭൻ സ്വാഗതവും CDS മെമ്പർ രമണി നന്ദിയും പറഞ്ഞു.


Comments
Post a Comment