മയ്യിൽ :നിരവധി ക്രിമിനൽ കേസിൽ പ്രതിയായയാളെ കാപ്പ ചുമത്തി ജയിലിലടച്ചു



മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. നിയാസുദ്ധീൻ, വയസ്സ് 39, പുഴാതി എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്. ഇപ്പോൾ ഇയാൾ കൊളച്ചേരി പി.എച്ച്.സി ക്ക് സമീപം ചെലേരിയിലാണ് താമസം . കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നാല് കേസുകളും, വളപട്ടണം സ്റ്റേഷനിൽ രണ്ട് കേസുകളും കണ്ണൂർ ആർ.പി.എഫ്, മയ്യിൽ,പരിയാരം എന്നി സ്റ്റേഷനുകളിലായി ഓരോ കേസുകളും നിലവിൽ ഉണ്ട്.കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു വരുന്ന ഇയാളെ മയ്യിൽ ഇൻസ്‌പെക്ടർ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നുണ്ട്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം