കമ്പിൽ ടൗണിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു





കമ്പിൽ :- കമ്പിൽ ടൗണിൽ ശുചിത്വമാലിന്യ സംസ്ക്കരണ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ക്വിന്റൽ വരുന്ന നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക്യാരി ബാഗുകൾ, പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പേപ്പർ തെർമോകോൾ പ്ലേറ്റുകൾ തുടങ്ങിയവയാണ് കൊളച്ചേരി, നാറാത്ത് പഞ്ചായത്ത് അധികൃതരുമായി ചേർന്ന് സ്ക്വാഡ് പിടിച്ചെടുത്തത്. നിരോധിത ഉൽപന്നങ്ങൾ കണ്ടെടുത്ത കമ്പിൽ ടൗണിലെ രണ്ട് സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്കാഡീഡർ ഇ.പി സുധീഷിനോടൊപ്പം സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ,സുമേഷ് ഇ.കെ, ഷിബിൻ ജെ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്മ പി, നിവേദിത കെ.വി, എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം