ആലപ്പുഴ വഴി വന്ദേഭാരത്‌ ഇന്ന് മുതൽ; ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ



തിരുവനന്തപുരം സെൻട്രലിൽ നിന്ന്‌ ചൊവ്വ വൈകിട്ട്‌ 4.05ന്‌ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ - കാസർകോട്‌ (20632) വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു. എട്ട്‌ കോച്ചാണ്‌ ഇതിനുള്ളത്‌.


തിരുവനന്തപുരത്ത് നിന്ന്‌ കാസർകോട്ടേക്ക്‌ എ സി ചെയർ കാറിന്‌ 1515 രൂപയും എക്‌സിക്യൂട്ടീവ്‌ ചെയർ കാറിന്‌ 2800 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. എക്‌സിക്യൂട്ടീവ്‌ ചെയർ കാറിൽ 54 സീറ്റും എ സി ചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്‌.


ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും. രാവിലെ ഏഴിന്‌ കാസർകോട് നിന്ന്‌ - തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (20631) പുറപ്പെടും. കാസർകോട്‌ വന്ദേഭാരത്‌ (20632) തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ (20631) ചൊവ്വാഴ്‌ചകളിലും സർവീസ്‌ നടത്തില്ല.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.