അഴീക്കോട് മണ്ഡലം സമഗ്രവിദ്യാഭ്യാസപദ്ധതി - പ്രകാശനം - നടന്നു.



അഴീക്കോട്.. ശ്രീ.കെ.വി.സുമേഷ് എം എൽ എയുടെ അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ പ്രകാശനം ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ ഷംസീർ നിർവ്വഹിച്ചു. മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കുന്ന ഒരു പദ്ധതിയാണിത്. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ദയ അക്കാദമി നൽകുന്ന സ്പോർട്‌സ്‌കിറ്റിന്റെയും വിതരണം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ, ശൗര്യ ചക്ര മനേഷ്, ജില്ലാ കലക്ടർ, ജില്ലാ വിദ്യാഭ്യാസഡയരക്ടർ, ഗ്രാമപഞ്ചായത്ത് സാരഥികൾ, വിദ്യാഭ്യാസപ്രവർത്തകർ , പ്രധാനാധ്യാപകർ പിടി എ, മദർ പി ടി എ പ്രസിഡന്റുമാർ , സ്കൂൾ ലീഡർമാർ സി.കെ. വിനീത്, ഒ.കെ. ബിനീഷ്, ജയ ബാലൻ മാസ്റ്റർ, അഡ്വ രത്ന കുമാരി, അഡ്വ: സരള , തുടങ്ങിയർ പങ്കെടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.