നാറാത്ത് നിർത്തിയിട്ട ട്രാവലർ വാഹനം കളവ്ചെയ്ത പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു







കഴിഞ്ഞ ആഗസ്റ്റ് മാസം പതിനെട്ടാം തീയതി നാറാത്ത് വാച്ചാപുറം വന്ന സ്ഥലത്ത് നിർത്തിയിട്ട KL 43 ) 2300 നമ്പർ ടെമ്പോ ട്രാവലർ കളവ്ചെയ്ത കുറ്റിയാടി തൊട്ടിൽപാലം സ്വദേശികളായ രണ്ട് പേരെ ഇന്നലെ മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി സുമേഷും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട്

സ്വദേശികളായ കുഞ്ഞിം വീട്ടിൽ ആഷിഫ് അബ്ദുൾ ബഷീർ, ചുണ്ടെമ്മൽ വിട്ടിൻ സുബൈർ സി എന്നിവരെയാണ് മയ്യിൽ പോലീസ് ഇന്നലെ അറസ്റ്റ്

ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Comments