മണക്കടവ് - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന വോയേജർ ബസ്സാണ്‌ അഖില ഓടിക്കുന്നത്




മലമടക്കുകളിൽ അനായാസം ബസ്സോടിച്ച്‌ അഖില


ആലക്കോട് മലമടക്കുകളിൽ അനായാസം ബസ്സോടിച്ച്‌ ആലക്കോട് കാർത്തികപുരം സ്വദേശിനി അഖില (32). മണക്കടവ് - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന വോയേജർ ബസ്സാണ്‌ അഖില ഓടിക്കുന്നത്. നേരത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നഴ്സ് ആയിരുന്നു.


ഭർത്താവ്‌ സൗബിനും അഖിലയും ചേർന്നാണ്‌ ബസ്‌ വാങ്ങിയത്‌. മുമ്പ്‌ ഫോർ വീലർ ഓടിക്കുമായിരുന്നു. ഈ അടുത്ത കാലത്താണ് ഹെവി ലൈസൻസ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മുതൽ തന്റെ സ്വന്തം ബസ്സിൽ ഡ്രൈവറായി. ആദ്യ ഘട്ടം മൂരിക്കടവ് മുതൽ തളിപ്പറമ്പ് വരെയാണ് ബസ്സോടിക്കുന്നത്‌. ഭർത്താവ് സൗബിനും ഒപ്പമുണ്ട്‌.


കുന്നും മലയും നിറഞ്ഞ മലയോര മേഖലയിലെ ബസ്സുമായുള്ള യാത്ര ഏറെ അനുഭവങ്ങൾ നിറഞ്ഞത് ആണെന്ന് അഖില പറഞ്ഞു. വനിതാ ശാക്തീകരണം എല്ലാ മേഖലയിലും സജീവമായി വരുന്നുണ്ട് എങ്കിലും മലയോരത്ത് ഈ വനിതാ ബസ് ഡ്രൈവർ പുതിയ കാഴ്ചയാണ്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.