ഭാര്യ വിവാഹബന്ധം വേർപ്പെടുത്തുന്ന വിഷമത്തിൽ ഭർത്താവ് സ്വയം പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു





ചൊക്ലി : ഭാര്യ വിവാഹബന്ധം വേർപ്പെടുത്തുന്ന വിഷമത്തിൽ ഭർത്താവ് സ്വയം പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെട്ടിപ്പാലത്തെ പാറമ്മൽ ഹൗസിൽ ഷാബി (48) ആണ് വീടിന് പിറകിൽവെച്ച് തീകൊളുത്തിയത്. ചൊവ്വാഴ്ച

വൈകീട്ട് നാലരയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആതിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ഭാര്യ ഇദ്ദേഹവുമായി വിവാഹബന്ധം വേർപിരിയണമെന്നാവശ്യപ്പെട്ട് തലശ്ശേരി കോടതിയിൽ ഹർജി നൽകിയിരുന്നു. വേർപിരിയാനുളള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഷാബി തീകൊളുത്തിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.